കോവിഡ് ബാധിച്ച് മരിച്ച സഹോദരങ്ങൾ
Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് സഹോദരങ്ങൾ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചു
അടിമാലി (ഇടുക്കി): കോവിഡ് ബാധിച്ച് സഹോദരങ്ങൾ 12 ദിവസത്തെ വ്യത്യാസത്തിൽ മരിച്ചു. മുല്ലക്കാനം വരയംപിള്ളി സാറാമ്മയുടെയും പരേതനായ ഡോ. ജെ. വർഗീസിെൻറയും മക്കളായ മോഹൻ (62), നോബിൾ (42) എന്നിവരാണ് മരിച്ചത്.
നേപ്പാളിൽ അധ്യാപകനായിരുന്നു മോഹൻ. കോവിഡിനെ തുടർന്ന് ന്യൂമോണിയ ബാധിച്ച ഇദ്ദേഹം ചികിത്സ തേടിയെങ്കിലും മേയ് 14ന് മരണപ്പെട്ടു. സംസ്കാരം നേപ്പാളിൽ നടത്തി. ഭാര്യ: റജീന (മൂന്നിലവ് പുന്നക്കോട്ട് കുടുംബാംഗം). മകൻ: എബി.
നോബിൾ ഉത്തരപ്രദേശിലെ ഗൊരഖ്പൂരിലെ സ്കൂളിൽ അധ്യാപകനായിരുന്നു. ചെറിയ പനിയെ തുടർന്ന് വിമാനത്തിൽ നാട്ടിലെത്തിയ ഇദ്ദേഹം രോഗം മൂർഛിച്ചതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. മേയ് രണ്ടിനാണ് മരണം. അവിവാഹിതനാണ്. സംസ്കാരം പഴയവിടുതി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.