Posted On
date_range Updated On
date_range ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ പാറകുളത്തിൽ വീട്ടമ്മയുടെ മൃതദേഹം
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ പാറകുളത്തിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. മാടപ്പള്ളി നടയ്ക്കപ്പാടം സ്വദേശി ജാൻസി കുഞ്ഞുമോൻ(50) ആണ് മരിച്ചത്. വെള്ളിയാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു.
ഇതു സംബനഡിച്ച് ഭർത്താവ് കുഞ്ഞുമോൻ തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. പാറകുളത്തിന് സമീപത്തെക്ക് ജാൻസി നടന്നു പോകുന്ന സി.സി.ടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. തൃക്കൊടിത്താനം പൊലീസും ചങ്ങനാശേരി ഫയർ ഫോഴ്സും സ്ഥലത്തെത്തി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.