ജോർജ് ഫെർണാണ്ടസിന്റെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ ലൈല കബീർ അന്തരിച്ചു

ന്യൂഡൽഹി: സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജോർജ് ഫെർണാണ്ടസിന്റെ മുൻ ഭാര്യ ലൈല കബീർ നിര്യാതയായി. സാമൂഹിക പ്രവർത്തകയായ അവർ വ്യാഴാഴ്ച വൈകുന്നേരം ഡൽഹിയിലെ വസതിയിൽ അർബുദത്തെ തുടർന്നാണ് അന്തരിച്ചത്.

അവർക്ക് 88 വയസ്സായിരുന്നു. മൃതദേഹം വെള്ളിയാഴ്ച ഗ്രീൻ പാർക്കിൽ സംസ്കരിച്ചു. മുൻ കേന്ദ്രമന്ത്രി ഹുമയൂൺ കബീറിന്റെ മകളായ ലൈല കബീറിന് ഏകദേശം രണ്ട് വർഷം മുമ്പാണ് കാൻസർ സ്ഥിരീകരിച്ചത്.

അടിയന്തരാവസ്ഥ കാലത്ത് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രസിഡന്റായിരുന്ന ജോർജ് ഫെർണാണ്ടസ് ഒളിവിൽ പോയിരുന്നപ്പോൾ അവർ തന്റെ കൈക്കുഞ്ഞുമായി അമേരിക്കയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും യാത്ര ചെയ്യുകയും ഇന്ത്യയിൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥക്കെതിരെ പ്രചാരണം നടത്തുകയും ചെയ്തു. ഇന്ത്യൻ റെഡ് ക്രോസ് സൊ​സൈറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. വിവിധ പാർട്ടി പ്രതിനിധികൾ ലൈല കബീറിന്റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ചു. 

Tags:    
News Summary - George Fernandes' wife, social activist Laila Kabir, passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.