ടി.എം. മനോഹരൻ
Posted On
date_range Updated On
date_range വനം വകുപ്പ് മുൻ മേധാവി ടി.എം. മനോഹരൻ അന്തരിച്ചു
കൊച്ചി: കെ.എസ്.ഇ.ബിയുടെയും വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെയും മുൻ ചെയർമാനും മുൻ വനം വകുപ്പ് മേധാവിയുമായ ടി.എം. മനോഹരൻ (73) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം 7.30ന് കൊച്ചിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ഇടപ്പള്ളി (എളമക്കര) ചങ്ങമ്പുഴ ശ്മശാനത്തിൽ.
വനം വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം 2013 ജനുവരിയിലാണ് അദ്ദേഹം റഗുലേറ്ററി കമ്മീഷൻ ചെയർമാനായത്. രണ്ടു തവണയായി ഏഴു വർഷം വൈദ്യുതി ബോർഡിന്റെ ചെയർമാനായും സേവനം അനുഷ്ഠിച്ചു. 1976 ബാച്ചിൽപ്പെട്ട ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: സി.ജി. ജയ, മകള്‍: ഡോ. ടി.എം. മഞ്ജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.