മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു. എറണാകുളം ഇടവനക്കാട് സ്വദേശിനി സുലൈഖ (70) ആണ് മരിച്ചത്. ഹജ്ജ് ചടങ്ങുകൾക്ക് ശേഷം താമസസ്ഥലത്ത് വെച്ച് അസുഖബാധിതയായ ഇവരെ ഉടൻ തന്നെ സൗദി നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മരണാനന്തര നടപടിക്രമങ്ങളും മറ്റ് ഔദ്യോഗിക കർമങ്ങളും സൗദി ഹജ്ജ് മിഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ മക്കയിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.