വയോധികനെ കാട്ടാന കൊലപ്പെടുത്തി

ഗൂഡല്ലൂർ:മൂത്രമൊഴിക്കാൻ വീടിന് പുറത്തിറങ്ങിയ വയോധികനെ കാട്ടാന കൊലപ്പെടുത്തി.ദേവാല ഹട്ടിയിലെ പഴനി (84 ) നെയാണ് വീടിനു മുന്നിലിൽ നിന്നിരുന്ന ഒറ്റയാൻ കൊലപ്പെടുത്തിയത്.വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

വീടിന് പുറത്തുള്ള മൂത്രപ്പുരയിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് തന്നെ ഇയാൾ മരണപ്പെട്ടു.

കൊലവെറിയിൽ അരിശം തീരാത്ത ആന സമീപത്ത് നിർത്തിയിട്ടിരുന്ന കാറും നാശമാക്കി.മൃതദേഹം പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വനപാലകരും ദേവാല പൊലീസും എത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

Tags:    
News Summary - Elephant killed the old man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.