അബു
Posted On
date_range Updated On
date_range അബു നിര്യാതനായി
ഗൂഡല്ലൂർ: നെലാക്കോട്ട പഞ്ചായത്ത് പ്രസിഡൻറും എ.ഐ.എ.ഡി.എം.കെ പന്തല്ലൂർ താലൂക്ക് സെക്രട്ടറിയുമായ നെല്ലക്കോട്ടയിലെ ചക്കിങ്ങൾ തൊടിക അബു(63)നിര്യാതനായി. കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടാണ് മരണം. 1988 മുതൽ എ ഐ.എ.ഡി.എം.കെയുടെ പന്തല്ലൂർ താലൂക്ക് സെക്രട്ടറിയാണ്.
ബിദർക്കാട് സഹകരണ ടീ ഫാക്ടറി ചെയർമാൻ, ഇൻകോ സർവ് വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: അഡ്വ.നൗഷാദ് (ഗവ പ്ലീഡർ ,ഗോപി ചെട്ടിപാളയം ), നൗഷീന. മരുമക്കൾ: ഷാജഹാൻ(അധ്യാപകൻ), ഹസീന(ഗൂഡല്ലൂർ). ഖബറടക്കം ചൊവ്വ രാവിലെ 10.30 ന് നെലാക്കോട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.