സരിത
Posted On
date_range Updated On
date_range വയോധികെൻറ ആക്രമണത്തിൽ തലക്ക് പരിക്കേറ്റ യുവതി മരിച്ചു
നെടുമങ്ങാട്: വയോധികെൻറ ആക്രമണത്തിൽ തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരകുളം മുല്ലശ്ശേരി തൂമ്പടിവാരത്തില്‍ ലീലയുടെ മകള്‍ സരിത (38) ആണ് മരിച്ചത്.
കരകുളം നെല്ലിവിള പത്മവിലാസത്തില്‍ വിജയമോഹനന്‍നായരുടെ (മണിയന്‍ -64) ആക്രമണത്തിൽ ഗുരുതര പരിക്കുപറ്റിയ സരിത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകളാെണന്ന് പറഞ്ഞ് സരിത വ്യാഴാഴ്ച വൈകീട്ട് വിജയമോഹനെൻറ വീട്ടിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിയതാണ് ആക്രമണത്തിൽ കലാശിച്ചത്. മണ്‍വെട്ടികൈ ഉപയോഗിച്ച് വിജയമോഹനന്‍നായര്‍ സരിതയുടെ തലക്കടിക്കുകയായിരുന്നു.
സരിതയെ ആക്രമിച്ചശേഷം ഓട്ടോയില്‍ വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജെൻറ വീട്ടിലെത്തി ഡീസലൊഴിച്ച് തീകൊളുത്തി വിജയമോഹനന്‍നായർ ആത്മഹത്യ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.