Posted On
date_range Updated On
date_range വീട്ടുജോലികൾ ചെയ്യുന്നത് സംബന്ധിച്ച് മരുമകളുമായി വഴക്ക്; 65കാരി ജീവനൊടുക്കി
ഹൈദരാബാദ്: മരുമകളുമായുണ്ടായ വാഗ്തർക്കത്തിനൊടുവിൽ 65 കാരി ജീവനൊടുക്കി. മഹാരാജ്ഗുഞ്ചിൽ താമസിക്കുന്ന കൃഷ്ണവേണിയാണ് ജീവനൊടുക്കിയത്. മകനും മരുമകൾക്കും ഒപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്.
വീട്ടു ജോലികൾ ചെയ്യുന്നത് സംബന്ധിച്ചാണ് കൃഷ്ണവേണിയും മരുമകളും തമ്മിൽ വഴക്കുണ്ടായത്. വിവരം കൃഷ്ണവേണി മകനെ അറിയിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് ഇവരെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
വിഷം കഴിച്ചാണ് കൃഷ്ണവേണി ജീവനൊടുക്കിയതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ 194ാം വകുപ്പ് പ്രകാരം കേസെടുത്തതായി എസ്.എച്ച്.ഒ ജി. രാജഗോപാൽ റെഡ്ഡി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.