നീമുക്: മധ്യപ്രദേശിൽ വനിത കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. മധ്യപ്രദേശിലെ നീമുക് ജില്ലയിലാണ് സംഭവം. 30 വയസുകാരിയാണ് പീഡനത്തിനിരയായത്. അക്രമികൾ വിഡിയോ ചിത്രീകരിച്ച് ഇതുപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.
ഈ മാസം ആദ്യമാണ് സംഭവം നടന്നത് എങ്കിലും സെപ്റ്റംബർ 13നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതിയുടെ മാതാവടക്കം അഞ്ച് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രധാന പ്രതിയേയും മാതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക് വഴി യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി ഇളയ സഹോദരന്‍റെ ബർത്ഡേ പാർട്ടിക്കായി വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച് മൂന്ന് പേർ യുവതിയെ ബലാത്സംഗം ചെയ്തു.
പ്രധാന പ്രതിയും സഹോദരനും മറ്റൊരു യുവാവുമാണ് ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയിൽ പറയുന്നു. ഇവർ വിഡിയോ ചിത്രീകരിച്ചു. പ്രതിയുടെ മാതാവും ബന്ധുവും ചേർന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയതായും പരാതിയിലുണ്ട്.
നേരത്തേ നീമുക്കിൽ ജോലി ചെയ്തിരുന്ന വനിത കോൺസ്റ്റബിൾ ഇപ്പോൾ ഇൻഡോറിലാണ് ജോലി ചെയ്യുന്നത്. അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.