Posted On
date_range Updated On
date_range കുടുംബ വഴക്ക്: യുവതിയും എട്ടുമാസം പ്രായമുള്ള കുഞ്ഞും മരിച്ച നിലയിൽ
കോഴിക്കോട്: കുന്നുമ്മൽ വട്ടോളിയിൽ യുവതിയെയും എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിയൂർ താഴെ സ്വദേശി വിസ്മയയും പെൺകുഞ്ഞുമാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ വിസ്മയ കുഞ്ഞിനെയുമെടുത്ത് കിണറ്റിൽ ചാടുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
നാദാപുരം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തിയാണ് അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തത്. മൃതദേഹങ്ങൾ കുറ്റ്യാടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.