Posted On
date_range Updated On
date_range വഴിയോരക്കച്ചവടക്കാരൻ വഴിയരികിൽ മരിച്ച നിലയിൽ
ചോറ്റാനിക്കര: വഴിയോരക്കച്ചവടക്കാരനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കര യക്ഷിക്കുളത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട ഓതറ തേക്കുംകാട്ടിൽ ഷിബു നാണു കൃഷ്ണനെ (49 )യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ ഗ്രൗണ്ടിനടുത്ത് ചീര വിൽപ്പന നടത്തിയിരുന്ന ഇയാളെ ഞായറാഴ്ച വൈകിട്ടോടെയാണ് ചോറ്റാനിക്കര ഗ്രൗണ്ടിന് സമീപം മരിച്ച നിലയിൽ കണ്ടത്.
ഷിബു ഭാര്യയുമായി പിരിഞ്ഞ് ചോറ്റാനിക്കരയിൽ മറ്റൊരു യുവതിയോടൊപ്പം താമസിച്ചുവരികയായിരുന്നു.മദ്യപിച്ച് ബഹളമുണ്ടാക്കി വഴിയിൽ കിടക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്ന് പറയുന്നു. പതിവ് പോലെ ഇന്നലെയും ( ഞായറാഴ്ച ) വഴിയിൽ കിടക്കുന്നത് കണ്ടെങ്കിലും ആരും ശ്രദ്ധിച്ചിരുന്നില്ല.
വൈകിട്ടോടെയാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.