ഹരിപ്പാട്: ഉറക്കെ കരഞ്ഞ നവജാത ശിശുവിനെ അമ്മ കിണറ്റിലെറിഞ്ഞു. കുഞ്ഞ് മരിച്ചതായി പൊലീസ് അറിയിച്ചു. മണ്ണാറശാല മണ്ണാറ പഴഞ്ഞിയിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി (26) ആണ് 46 ദിവസം പ്രായമുള്ള മകൾ ദൃശ്യയെ കിണറ്റിൽ എറിഞ്ഞത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. ദീപ്തിയുടെ അച്ഛൻ മാത്രമാണ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. കുഞ്ഞിന്റെ കരച്ചിൽ ദീപ്തിക്ക് അലോസരം ഉളവാക്കിയിരുന്നതായും ഇതേ തുടർന്നാണ് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞതെന്നും ഹരിപ്പാട് പോലീസ് പറഞ്ഞു.
അമ്മയും സഹോദരനും ക്ഷേത്രദർശനത്തിനു പോയിരിക്കുകയായിരുന്നു. അച്ഛൻ ഉറങ്ങിയ സമയത്താണ് കുഞ്ഞിനെ കിണറ്റിൽ ഇട്ടത്. ഉറക്കമുണർന്ന പിതാവ് കുട്ടി അന്വേഷിക്കുകയും തുടർന്ന് അമ്പലത്തിൽ പോയിരുന്ന മകനെയും ഭാര്യയെയും വിളിച്ചുവരുത്തി നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വീടിനുസമീപത്തെ കിണറ്റിൽ കണ്ടത്. ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ മുങ്ങി മരിച്ചതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെയും ബന്ധുക്കളെയും ചോദ്യംചെയ്തു. ദീപ്തിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. പ്രസവാനന്തരം ദീപ്തി മാനസിക രോഗത്തിന് ചികിൽസയിലായിരുന്നു. ആതമഹത്യക്കും ശ്രമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.