Posted On
date_range Updated On
date_range കഞ്ചാവ് ലോബികൾ തമ്മിൽ സംഘർഷം; യുവാവ് കൊല്ലപ്പെട്ടു
ആറ്റിങ്ങൽ: കഞ്ചാവ് കച്ചവടത്തെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മണമ്പൂർ കൊടിതൂക്കി കുന്ന് കല്ലറ തോട്ടം വീട്ടിൽ ജോഷി (34) ആണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. കല്ലറ തോട്ടത്തിന് സമീപം വെച്ച് സംഘടിച്ച് എത്തിയ അക്രമികൾ ബോംബെറിഞ്ഞു വീഴ്ത്തി മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പു വരുത്തിയ ശേഷം ആണ് അക്രമികൾ മടങ്ങിയതെന്നാണ് വിവരം.
നാട്ടുകാർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഞ്ചാവ് വിപണനവുമായി ബന്ധപ്പെട്ട തർക്കം ആണ് കൊലപാതകത്തിന് പിന്നിൽ എന്നും പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയെന്നും കടയ്ക്കാവൂർ പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ജോഷിയും നിരവധി അക്രമ കഞ്ചാവ് വിപണന കേസുകളിലെ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.