Posted On
date_range Updated On
date_range മറയൂരിൽ ആദിവാസി യുവാവിനെ വായിൽ കമ്പി കയറ്റി കൊലപ്പെടുത്തി
ഇടുക്കി: മറയൂരിൽ ആദിവാസി യുവാവിനെ വായിൽ കമ്പി കുത്തിക്കയറ്റി കൊന്നു. മറയൂർ പെരിയകുടിയിൽ രമേശ് (27) ആണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ബന്ധു സുരേഷ് ഒളിവിലാണ്. വെള്ളിയാഴ്ച രാത്രി 10.30നായിരുന്നു സംഭവം.
ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് രമേശിനെ കമ്പികൊണ്ട് തലയ്ക്കടിച്ചശേഷം വായിൽ കുത്തിക്കയറ്റുകയായിരുന്നു. പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.