ആശ
Posted On
date_range Updated On
date_range സഹകരണ ബാങ്ക് ഓഡിറ്റിനിടെ വീട്ടിൽ പോയ മാനേജർ തൂങ്ങി മരിച്ച നിലയിൽ
മംഗളൂരു: ഉഡുപ്പി ജില്ലയിലെ സിദ്ധാപുര സഹകരണ ബാങ്ക് ആക്ടിങ് മാനജർ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എസ്.ആശയാണ്(52) മരിച്ചത്.
ബാങ്കിൽ ഓഡിറ്റ് നടക്കുന്നതിനിടെ ആശ പെട്ടെന്ന് ഇറങ്ങി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്നു. തിരിച്ചു വരാൻ വൈകിയതോടെ ജീവനക്കാർ പോയി നടത്തിയ പരിശോധനയിലാണ് സാരിത്തുമ്പിൽ തൂങ്ങിയ നിലയിൽ കണ്ടത്.
ആശ തന്റെ സ്വർണം ഭർത്താവിന്റെ പേരിൽ ബാങ്കിൽ പണയം വെച്ചിരുന്നതായി ബാങ്ക് സി.ഇ.ഒ മഹേഷ് റാവു പറഞ്ഞു. ലോക്കറിന്റെ താക്കോൽ അവരുടെ കൈയിലാണ്. ഓഡിറ്റിൽ സ്വർണം ലോക്കറിൽ ഇല്ലെന്ന് കണ്ടെത്തി. ഇത് പുറത്തറിഞ്ഞാലുള്ള നാണക്കേട് ഓർത്ത് ജീവനൊടുക്കിയതാവാം എന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.