മർക്കോസ്, കെ.ടി ചാക്കോ 

കോട്ടയം കുറിച്ചിയിൽ ചേട്ടന് പിന്നാലെ അനുജനും മരിച്ചു ; മരണം സഹോദര​െൻറ സംസ്കാരത്തിന് പിന്നാലെ

കോട്ടയം : കുറിച്ചിയിൽ ചേട്ട​െൻറ സംസ്കാരത്തിന് ശേഷം മടങ്ങിയെത്തിയ അനുജനും മരിച്ചു. കുറിച്ചി കോയിത്ര കെ.ടി ചാക്കോ (87 ) ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് മരിച്ച സഹോദരൻ മർക്കോസിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മടങ്ങിയെത്തിയപ്പോഴാണ് ചാക്കോയുടെ മരണം സംഭവിച്ചത്. തിങ്കളാഴ്ച മരിച്ച മർക്കോസിന്റെ സംസ്കാരം ജൂ​ലൈ 26 ബുധനാഴ്ചയാണ് നടന്നത്.

ഭാര്യ : പരേതയായ മറിയാമ്മ ചാക്കോ (കറ്റോട് വെള്ളേമ്പള്ളി കുടുംബാംഗമാണ് ). മക്കൾ: സൂസമ്മ തോമസ് , മർക്കോസ് ജേക്കബ് (ഐ.ആർ.ഇ.എൽ ആലുവ) , ബിനു ജേക്കബ് (സൗദി). മരുമക്കൾ : കല്ലിശേരി മതുക്കുഴി കുറ്റിയിൽ എം.ടി തോമസ് (റിട്ട. റെയിൽവേ ബാംഗ്ലൂർ ) , ജെസി മർക്കോസ് (കിഴക്കേ അക്കൽ കുറ്റൂർ ) , പ്രിൻസി ബിനു തെക്കുറുഞ്ഞി തോപ്പിൽ തിരുവൻ വണ്ടൂർ. ഭൗതിക ദേഹം ജൂലൈ 28 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിലെത്തിക്കും. സംസ്കാരം ജൂലൈ 29 ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് അഞ്ചിന് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻ പളളിയിൽ.

Tags:    
News Summary - brothers died in Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.