റോക്കി ദേവസ്യ
Posted On
date_range Updated On
date_range മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മത്സ്യ തൊഴിലാളി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 13ആം വാർഡ് പറവൂർ തെക്കേ പാലക്കൽ വീട്ടിൽ റോക്കി ദേവസ്യ (ജോസി-62) യാണ് മരിച്ചത്.
തോട്ടപ്പള്ളി ഫിഷിങ് ഹാർബറിന് 10 കിലോമീറ്ററോളം പടിഞ്ഞാറ് കടലിൽ നെഫ്ര എന്ന വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ രാവിലെയായിരുന്നു സംഭവം. ഒപ്പമുള്ളവർ ചേർന്ന് ഉടൻ തോട്ടപ്പള്ളി ഹാർബറിൽ കൊണ്ടുവന്നു.
അവിടെ നിന്നും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം പുന്നപ്ര സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു. ഭാര്യ: ജയ്നമ്മ. മക്കൾ: ജോസ്കി റോക്കി, ഷാരൂക്, രേഷ്മ. മരുമക്കൾ: ജോസ് പ്രകാശ് (ഷിജു), അഞ്ജലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.