Posted On
date_range Updated On
date_range വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു
ആലപ്പുഴ: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. പാലസ് വാര്‍ഡ് ചാലയില്‍ പുരയിടം ചാരുംതറയില്‍ ഹനീഫിന്റെ മകന്‍ സാദിഖ് (36) ആണ് മരിച്ചത്.
ഒക്ടോബര്‍ ഒന്നിന് രാവിലെ ആലപ്പുഴ റ്റി.ഡി സ്‌കൂളിന് സമീപം പിക്കപ്പ് വാന്‍ സാദിഖിന്റെ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ബേക്കറി ഉല്‍പന്നങ്ങള്‍ വില്‍പനക്കായി കൊണ്ടുപോകുകയായിരുന്നു സാദിഖ്. നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാദിഖിനോടൊപ്പം പരിക്കേറ്റ ബിജിമോന്‍ എറണാകുളത്ത് ചികിത്സയിലാണ്.
മാതാവ്: റംല. ഭാര്യ: ഷമീറ. മക്കള്‍: അല്‍ ഹുദ (നാലം ക്ലാസ് വിദ്യാര്‍ത്ഥിനി, സെന്റ് ആന്റണീസ് സ്‌കൂള്‍), ആസിയ (യു.കെ.ജി.വിദ്യാര്‍ത്ഥിനി, എം.ഇ.എസ് സ്‌കൂള്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.