Posted On
date_range Updated On
date_range ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു
ഹരിപ്പാട്: ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് അരുൺ ഭവനത്തിൽ കുഞ്ഞുമോൻ-വസന്ത ദമ്പതികളുടെ മകൻ അരുൺകുമാറാണ് (30) മരിച്ചത്.
എറണാകുളത്ത് മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന അരുൺകുമാർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ദേശീയപാതയിൽ തോട്ടപ്പള്ളി മാത്തേരി ജങ്ഷനു സമീപം വെള്ളിയാഴ്ച രാത്രി ഒമ്പതിന് ആയിരുന്നു അപകടം. എതിരെ വന്ന മറ്റൊരു വാഹനം ഇടിച്ച് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശ്രീലക്ഷ്മി. മകൻ: അഭിജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.