Posted On
date_range Updated On
date_range കൊണ്ടോട്ടി കോടങ്ങാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി കോടങ്ങാട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ പെരിന്തൽമണ്ണ കരയിൽ ബാലന്‍റെ മകൻ ആദർശ് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സബീഷ് പരിക്കുകളോടെ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
ഇവർ സഞ്ചരിച്ച ബൈക്കും വേങ്ങര സ്വദേശികളുടെ കാറുമാണ് കോടങ്ങാടുവെച്ച് കൂട്ടിയിടിച്ചത്. ഇരുവരെയും നാട്ടുകാർ ആദ്യം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ആദർശ് മരിക്കുകയായിരുന്നു. സബീഷ് ഇവിടെ ചികിത്സയിലാണ്.
മലപ്പുറത്തെ പഴക്കടയിൽ ജീവനക്കാരാണ് ഇരുവരും. ആദർശിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.