Posted On
date_range Updated On
date_range സ്കേറ്റിങ് പരിശീലനത്തിനിടെ കാറിടിച്ച് യുവാവ് മരിച്ചു
കഴക്കൂട്ടം: സ്കേറ്റിങ് പരിശീലനത്തിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപം ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം.
സ്കേറ്റിഗ് പരിശീലനത്തിനിടെ അമിതവേഗതയിൽ എത്തിയ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ അതേ കാറിൽ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗ്രീൻഫീൽഡ് സ്റ്റേഡിയം റോഡിൽ സ്ഥിരമായി രാഹുൽ സ്കേറ്റിങ് പരിശീലനം നടത്തിവരികയായിരുന്നു.
സുഹൃത്തിനെ യാത്രയാക്കാനെത്തിയ ടെക്നോപാർക്ക് ജീവനക്കാരി ഓടിച്ചിരുന്ന കാറിടിച്ചാണ് ദാരുണ സംഭവം. ഡെക്കറേഷൻ ജോലിക്കാരനായിരുന്നു. അച്ഛൻ ഉണ്ണി കുറുപ്പ്. അമ്മ ലത. സഹോദരൻ ഗോകുൽ (ആയുർവേദ ഡോക്ടർ). കഴക്കൂട്ടം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.