പത്തനംതിട്ടയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

പന്തളം: എം.സി റോഡിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ബൈക്കിൽ മൂന്നുപേർ ഉണ്ടായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ കാരക്കാട് സ്വദേശിവിഷ്ണു(28),  മാടമ്പറത്ത് മോടിയിൽ വിശ്വജിത്ത്(18) എന്നിവരാണ് മരിച്ചത്. ശനിയാ​ഴ്ച രാത്രി 12 മണിയോടെ കുളനട മാന്തുക ഗ്ലോബ് ജങ്ഷന് സമീപത്തായിരുന്നു അപകടം.

വിഷ്ണുവായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. അമൽജിത്ത് ആണ് ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. പന്തളത്ത് നിന്ന് ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങും വഴിയാണ് മൂവർ സംഘം സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽ പെട്ടത്.  

Tags:    
News Summary - Two youths died after being hit by a bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.