കണ്ണപുരത്ത് വാഹനാപകടം: രണ്ട് പേർ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്

പാപ്പിനിശേരി: കണ്ണപുരം പാലത്തിനു സമീപം നിയന്ത്രണം വിട്ട പിക്കപ്പ് സ്കൂട്ടർ യാത്രക്കാരനെയും റോഡരികിൽ നിൽക്കുന്ന ആളെയും ഇടിച്ചുതെറിപ്പിച്ചു.. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റ് ജുമാമസ്ജിദിന് സമീപം ബൈത്തുൽ ചെന്നൈയിലെ അബ്ദുള്ളക്കുട്ടിയുടെ മകൻ അബ്ദുൽ സമദ് കെ ടി(72), കണ്ണപുരത്തെ സി. ആർ. സി. റോഡിന് സമീപം മൂക്കോത്ത് ഉമ്മറിന്റെ മകൻ നൗഫൽ എം (37) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാര്‍ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇടിയുടെ ആഘാതത്തില്‍ നൗഫല്‍ സമീപത്തെ കടയുടെ ഷട്ടറിനു മുകളിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ബൈക്കും ഓട്ടോറിക്ഷയും ഇടിച്ചതിനാൽ നിരവധി പേർക്ക് പരിക്കേറ്റു. വളപട്ടണം അരയോലികത്ത് നൗഷാദ് (59), കണ്ണപുരം കനിയാകണ്ടി ഹൗസിൽ പവിത്രൻ (73) എന്നിവർക്കാണ് പരിക്കേറ്റത്.

Tags:    
News Summary - Two person died in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.