അപകടത്തിൽപെട്ട വാഹനം
Posted On
date_range Updated On
date_range മട്ടന്നൂരില്‍ ചെങ്കല്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
മട്ടന്നൂര്‍ (കണ്ണൂർ): നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മറിഞ്ഞ് മട്ടന്നൂരില്‍ രണ്ടുപേര്‍ മരിച്ചു. ഇരിട്ടിക്ക് സമീപം വിളമന സ്വദേശികളായ അര്‍ജുന്‍ വിജയന്‍ (38), രവീന്ദ്രന്‍ (57) എന്നിവരാണ് മരിച്ചത്.
ഇരിട്ടി റോഡില്‍ പെട്രോള്‍ പമ്പിനുസമീപം ശനിയാഴ്ച പുലര്‍ച്ച 4.45ഓടെയാണ് അപകടം. ഇരിട്ടി ഭാഗത്തുനിന്ന് ചെങ്കല്‍ കയറ്റി വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് കീഴ്‌മേല്‍ മറിയുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരണപ്പെട്ടു.
കീഴ്‌മേല്‍ മറിഞ്ഞ ലോറിയില്‍നിന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ക്രെയിനിന്‍റെയും ഹൈഡ്രോളിക് കട്ടറിന്‍റെയും സഹായത്തോടെയാണ് ഇരുവരേയും പുറത്തെടുത്തത്. ഇരിട്ടി റോഡില്‍ അപകടടം പതിവായിരിക്കുകയാണ്. ഇന്നലെ രാവിലെ കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു.
അപകടത്തിൽ മരിച്ചവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.