കണ്ണൂരിൽ നിര്‍ത്തിയിട്ട കാറിന് പിന്നിൽ ബൈക്കിടിച്ച് രണ്ട് മരണം

തളിപ്പറമ്പ്: റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് പിന്നിൽ ബൈക്കിടിച്ച് രണ്ട് മരണം. കണ്ണപുരം മൊട്ടമ്മലില്‍ കൃസ്തുക്കുന്നിൽ ജോയല്‍ ജോസസ് (24), ചെറുകുന്ന് പാടിയിൽ ജോമോന്‍ ഡൊമിനിക് (22) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 1.30 ന് തളിപ്പറമ്പിന് സമീപം ദേശീയ പാതയി‌ലായിരുന്നു അപകടം. വീടിനു മുൻപിൽ നിർത്തിയിട്ട കാറിനു പിന്നിൽ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് ഇടിച്ചതിന്റെ ആഘാതത്തിൽ മുന്നോട്ടു നീങ്ങിയ കാർ ഓവുചാലിലേക്ക് മറിഞ്ഞു.

ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    
News Summary - Two dead after bike collides with parked car in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.