തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ണ്ടും ടി​പ്പ​ർ അ​പ​ക​ടം; ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ടി​പ്പ​ർ അ​പ​ക‌​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. തിരുവനന്തപുരം പ​ന​വി​ള ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ല​യ​ൻ​കീ​ഴ് സ്വ​ദേ​ശി സു​ധീ​റാ​ണ് മ​രി​ച്ച​ത്. ത​മ്പാ​നൂ​ർ ഭാ​ഗത്തു​നി​ന്നു​വ​ന്ന ടി​പ്പ​ർ ബൈ​ക്ക് യാ​ത്രി​ക​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​ന്ന​ലെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ലോ​റി​യി​ൽ​നി​ന്ന് ക​ല്ല് വീ​ണ് ബി.ഡി.​എ​സ് വി​ദ്യാ​ർ​ഥി മ​ര​ച്ച​ത്. വി​ഴി​ഞ്ഞം മു​ക്കോ​ല സ്വ​ദേ​ശി അ​ന​ന്തു​വാ​ണ് മ​രി​ച്ച​ത്. നിം​സ് കോ​ള​ജി​ലെ നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു അ​ന​ന്തു. ക​ല്ല് തെ​റി​ച്ച് വീ​ണ് കൈ​ക്കും ത​ല​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ന​ന്തു​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​രു​ന്നി​ല്ല. അമിത വേഗത്തിനെതിരെ നാട്ടുകാർ രോഷാകുലരായിരിക്കയാണ്. മരണം വേഗം നിയന്ത്രിക്കാൻ അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുആവശ്യം. 

Tags:    
News Summary - Tipper accident again in Thiruvananthapuram; Bike passenger died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.