സു​ഹാ​ർ ലി​വ റൗ​ണ്ട് എ​ബൗ​ട്ടി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ

സു​ഹാ​റിൽ​ ട്രക്ക് വാഹന​ങ്ങ​ളിലിടിച്ച് മ​ല​യാ​ളി​യു​ൾ​പ്പെ​ടെ മൂ​ന്ന്​ മ​ര​ണം

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ സു​ഹാ​റി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​ക​ട​ത്തി​ൽ​പെ​ട്ട്​ മ​ല​യാ​ളി​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു. 15പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തൃ​ശൂ​ർ സ്വ​ദേ​ശി സു​നി​ൽ​കു​മാ​ർ (48) ആ​ണ്​ മ​രി​ച്ച​ത്. മ​രി​ച്ച മ​റ്റു ര​ണ്ടു​​പേ​ർ സ്വ​ദേ​ശി പൗ​ര​ൻ​മാ​രാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

സു​ഹാ​ർ ലി​വ റൗ​ണ്ട് എ​ബൗ​ട്ടി​ൽ ​ബു​ധ​നാ​ഴ്ച രാ​വി​ലെ​​യാ​യി​രു​ന്നു അ​പ​ക​ടം. വൺവേ പാതയിൽ തെ​റ്റാ​യ ദി​ശ​യി​ൽ വ​ന്ന ട്ര​ക്ക്​ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ 11ഓ​ളം വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ​അ​തേ​സ​മ​യം, ട്ര​ക്ക്​ ഡ്രൈ​വ​ർ​ക്ക്​ മാ​ന​സി​ക പ്ര​ശ്ന​മു​ള്ള​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ പാ​ത​യി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ സ്ഥ​ല​​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു.

സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ അ​ഡ്മി​ൻ മാ​നേ​ജ​ർ ആ​യി​രു​ന്ന സു​നി​ൽ റ​സി​ഡ​ന്റ് കാ​ർ​ഡ് പു​തു​ക്കാ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം കാ​റി​ൽ ലി​വ​യി​ൽ​പോ​യി തി​രി​ച്ചു​വ​രു​ന്ന വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഡ്രൈ​വി​ങ്​ സീ​റ്റി​ൽ കു​രു​ങ്ങി​പ്പോ​യ സു​നി​ൽ​കു​മാ​റി​നെ കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. സു​നി​ലി​ന്റെ ഭാ​ര്യ ജീ​ജ, മ​ക്ക​ളാ​യ മ​യൂ​ര, ന​ന്ദ​ന എ​ന്നി​വ​ർ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ലാ​ണ്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​കു​റി​ച്ച്​ കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ചു വ​രു​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. 


സു​നി​ൽ കു​മാ​ർ

 


Tags:    
News Summary - Three Malayalees killed in truck collision in Suhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.