ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു

കീഴുപറമ്പ്: ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു. തൃക്കളയൂർ ചക്കാലക്കൽ പവിത്രന്റെ മകൻ ബിജു (48)  ആണ് മരിച്ചത്.  മഞ്ചേരി എൻ.എസ്.എസ് കോളേജിനടുത്തുള്ള വീട് നിർമ്മാണ ജോലിക്കിടെ കാൽ വഴുതി വീഴുകയായിരുന്നു.

മഞ്ചേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം തിങ്കളാഴ്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.

അമ്മ പരേതയായ തങ്കമ്മു. ഭാര്യ ബിനി കാരമൂല. സഹോദരങ്ങൾ ശിവദാസൻ, ബിന്ദു. 

Tags:    
News Summary - The young man fell from the top of the building while working

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.