Posted On
date_range Updated On
date_range സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; യാത്രികൻ മരിച്ചു
കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ യാത്രികൻ മരിച്ചു.ഓമശ്ശേരി അമ്പലത്തിങ്ങൽ കണ്ണൻ കോടുമ്മൽ രാജുവാണ് മരിച്ചത്.
ചുടലമുക്കിന് സമീപം ഒരു വീടിൻ്റെ ഗെയിറ്റിൽ ഇടിച്ചാണ് ദാരുണ സംഭവം ഉണ്ടായത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം.
സാരമായി പരിക്കേറ്റ രാജുവിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.