Posted On
date_range Updated On
date_range ആലപ്പുഴയിൽ വീട്ടുമുറ്റത്ത് ട്രെയിൻ തട്ടിയ ആളുടെ തല കണ്ടത് പരിഭ്രാന്തി പരത്തി
ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിൻ തട്ടി മരിച്ചയാളുടെ തല വീട്ടുമുറ്റത്ത് കണ്ടത് പരിഭ്രാന്തി പരത്തി. ചേപ്പാട് ചൂരക്കാട്ട് ഉണ്ണികൃഷ്ണൻ നായരുടെ വീട്ടുമുറ്റത്താണ് തല കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപം ട്രെയിൻ തട്ടി മരിച്ചയാളുടെ തല തെരുവുനായ്ക്കൾ കടിച്ചെടുത്ത് ഉണ്ണികൃഷ്ണൻ നായരുടെ വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങൾ ചേപ്പാട് ഇലവുകുളങ്ങര റെയിൽവെ ക്രോസിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചിങ്ങോലി മണ്ടത്തേരിൽ തെക്കതിൽ ചന്ദ്രബാബു(64)വാണ് ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യയാണിതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കരീലക്കുളങ്ങര പൊലീസും ഹരിപ്പാട് പൊലീസും അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.