അപകടത്തിൽപ്പെട്ട ലോറി

ആനച്ചാലിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

അടിമാലി: ആനച്ചാലിന് സമീപം ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. അങ്കമാലി എടക്കുന്ന് സ്വദേശി സുബ്രൻ (49) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അങ്കമാലി എടക്കുന്ന് നടുവേലി ദേവസ്യ (42) യെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫർണിച്ചറുകളുമായി മൂന്നാർ ഭാഗത്തുനിന്ന് അടിമാലി ഭാഗത്തേക്ക് വന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടനെ സുബ്രനേയും ദേവസ്യയേയും അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ സുബ്രൻ മരിക്കുകയായിരുന്നു. വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.


Tags:    
News Summary - The driver was killed when the lorry overturned at Anachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.