Posted On
date_range Updated On
date_range പാലക്കാട് ലക്കിടിയിൽ വാഹനാപകടത്തിൽ അധ്യാപകൻ മരിച്ചു
പാലക്കാട്: ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ വാഹനാപകടത്തിൽ അധ്യാപകൻ മരിച്ചു. ലക്കിടി നെഹ്റു കോളജിലെ അസി. പ്രഫസർ അക്ഷയ് ആർ. മേനോനാണ് മരിച്ചത്. കോളജിലേക്ക് വരുന്നതിനിടെ രാവിലെ 8.40ഓടെ കൂട്ടുപാത യൂണിയൻ ബാങ്കിനു മുന്നിലാണ് അപകടം.
അധ്യാപകൻ സഞ്ചരിച്ച സ്കൂട്ടറും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ അക്ഷയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.