എബിൻ ജോസഫ് ബേബി
Posted On
date_range Updated On
date_range സൈക്കിൾ മറിഞ്ഞ് 10 വയസ്സുകാരൻ മരിച്ചു
തൊടുപുഴ: ഇടുക്കി പ്രകാശില്‍ സൈക്കിൾ മറിഞ്ഞ് വിദ്യാർഥി മരിച്ചു. ഉദയഗിരി കൂനംമാക്കൽ ബേബിയുടെ മകൻ എബിൻ ജോസഫ് ബേബി (10) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. സൈക്കിളുമായി വെളിയിലിറങ്ങിയ എബിൻ നിയന്ത്രണം വിട്ട് പ്രകാശിൽ പുതുതായി നിർമിച്ച മൊബൈൽ ടവറിന്‍റെ സംരക്ഷണ വേലിയിലേക്ക് വീഴുകയായിരുന്നു.
തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ എബിനെ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൊടുപുഴയിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
ഉദയഗിരി സെന്‍റ് മേരീസ് യു.പി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ബേബിയുടെയും മഞ്ചുവിന്‍റെയും ഏക മകനാണ് എബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.