നൗ​ഷാ​ദ്​

കിണറ്റിൽ വീണ നായെ രക്ഷിക്കുന്നതിനിടെ യുവാവ് കല്ല് തലയിൽ വീണ് മരിച്ചു

താനൂർ: തെയ്യാല പറപ്പാറപ്പുറത്തു കിണറ്റിൽ വീണ നായെ രക്ഷിക്കുന്നതിനിടെ മുകളിൽനിന്ന് കല്ല് തലയിലേക്ക് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. തിരൂർ മങ്ങാട് സ്വദേശിയും മലപ്പുറം ജില്ല എമർജൻസി റെസ്ക്യൂ ടീമിലെ സന്നദ്ധപ്രവർത്തകനുമായ നൗഷാദാണ് (44) മരിച്ചത്.

പരിക്കേറ്റ ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തിരുന്നുവെങ്കിലും മെഡിക്കൽ കോളജിൽ എത്തിച്ച ഉടനെ മരിക്കുകയായിരുന്നു. പിതാവ്: കാസിം. മാതാവ്: ആമിന. ഭാര്യ: ആയിശ. മക്കൾ: അർഷാദ്, അർഷിദ.

Tags:    
News Summary - Stone fell on his head and the young man died of his injuries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.