ജെനിസ് ജോൺ 

ബസ് സ്കൂട്ടറിലിടിച്ച് സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു

നാഗർകോവിൽ: തക്കലയ്ക്ക് സമീപം തമിഴ്നാട് സർക്കാർ ബസ് സ്കൂട്ടറിലിടിച്ച് സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവ് മരിച്ചു. കുലശേഖരം ഉണ്ണിയൂർ കോണം സ്വദേശി യേശുദാസിന്‍റെ മകൻ ജെനിസ് ജോൺ (35) ആണ് മരിച്ചത്.

വില്ലുക്കുറിയിൽ വാടക വീട്ടിൽ താമസിക്കുന്ന ജെനിസ് ഉണ്ണിയൂർകോണത്ത്​ പുതുതായി നിർമിക്കുന്ന വീട്​ സന്ദർശിച്ച്​ മടങ്ങുമ്പോഴാണ് അപകടം. തക്കല പൊലീസ് കേസെടുത്തു.

വള്ളിയൂർ കോടതി ജീവനക്കാരിയായ ആൻസി ശർമിളയാണ്​ ജെനിസിന്‍റെ ഭാര്യ. ആറ് മാസം പ്രായമുള്ള കുഞ്ഞുണ്ട്.

Tags:    
News Summary - software engineer killed in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.