Posted On
date_range Updated On
date_range ലോറിയും ബൈക്കും കൂട്ടിയിടിച്ച് സോഫ്റ്റ് വെയർ ഡിസൈനർ മരിച്ചു
ആലുവ: ദേശീയപാതയിൽ കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് സോഫ്റ്റ് വെയർ ഡിസൈനർ മരിച്ചു. പാലക്കാട് വടക്കഞ്ചേരി കണക്കൻ തുരുത്തിൽ കുംബ്ലപ്പടി വീട്ടിൽ ഹരിദാസിന്റെ മകൻ എച്ച്. അനൂപാണ്(23) മരിച്ചത്.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് അമ്പാട്ടുകാവിലായിരുന്നു അപകടം. ഇരു വാഹനങ്ങളും ആലുവയിൽ നിന്ന് കളമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു. ഗുരുതര പരിക്കേറ്റ അനൂപിനെ ഉടൻ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
കാക്കനാട് സാരംഗ സോഫ്റ്റ് വെയർ കമ്പനിയിൽ ഡിസൈനറാണ് അനൂപ്. മൃതദേഹം ആലുവ കാരോത്തുകുഴി ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.