Posted On
date_range Updated On
date_range ദേശീയപാതയിൽ ദാരുണാന്ത്യം: കണ്ടെയ്നർ ലോറി ഇടിച്ച് തെറിപ്പിച്ച സ്കൂട്ടർ യാത്രക്കാരൻ മറ്റൊരു ലോറിക്കടിയിൽപ്പെട്ട് മരിച്ചു
കൊയിലാണ്ടി: ദേശീയപാതയിൽ ചെങ്ങോട്ടുകാവ് വില്ലേജ് ഓഫിസിനു സമീപം വാഹനാപകടത്തിൽ ഇരുചക്ര വാഹനയാത്രക്കാരനായ യുവാവ് മരിച്ചു. കാപ്പാട് കണ്ണൻ കടവ് അഴിക്കൽ പടന്നയിൽ അക്ഷയ് (21) ആണ് മരിച്ചത്.
കോഴിക്കോട് ഭാഗത്തു നിന്ന് കൊയിലാണ്ടി ഭാഗത്തേക്കുവന്ന കണ്ടെയ്നർ ലോറി അക്ഷയ് സഞ്ചരിച്ച ഇരുചക്ര വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ വീണ യുവാവിന്‍റെ ദേഹത്തുകൂടി മറ്റൊരു ലോറി കയറിയിറങ്ങി. വെള്ളിയാഴ്ച രാത്രി 9.15ന് ആണ് അപകടം. കൊയിലാണ്ടി ശോഭിക ടെക്സ്റ്റയിൽസ് ജീവനക്കാരനാണ് അക്ഷയ്.
കണ്ടെയ്നർ ലോറി നിർത്താതെ പോയി. മിനിലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസും അഗ്നി സുരക്ഷ സേനയും സ്ഥലത്തെത്തി.
പിതാവ്: ഷാജി. മാതാവ്: ബിന്ദു. സഹോദരൻ: അജയ്. മൃതദേഹം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.