വടകരയിൽ തെങ്ങ് കടപുഴകി വീണ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: കനത്തമഴയെ തുടർന്ന്, തെങ്ങ് കടപ​ുഴകി വീണ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. വടകര വില്യാപ്പള്ളിക്കു സമീപം കുനിത്താഴയിലാണ് സംഭവം. വില്ല്യാപ്പള്ളി കുന്നുമ്മായിന്റെവിട മീത്തൽ ദാമോദരന്റെ മകൻ പവിത്രൻ (64) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

പരുക്കേറ്റ പവിത്രനെ വടകര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വീട്ടില്‍ നിന്നും വില്യാപ്പള്ളി ടൗണിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയായിരുന്നു അപകടം. ഇടവഴിയിലൂടെ മുന്നോട്ട് പോകുമ്പോള്‍ തെങ്ങ് കടപുഴകി മുകളിലേക്ക് വീഴുകയായിരുന്നു. തെങ്ങിനും സ്‌കൂട്ടറിനും ഇടയില്‍ പെട്ടുപോയ പവിത്രനെ നാട്ടുകാര്‍ ചേര്‍ന്ന് തെങ്ങ് മുറിച്ച് മാറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചത്. 

Tags:    
News Summary - Scooter rider dies after falling from coconut tree in Vadakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.