ബൈക്കും കെ.എസ്.ആർ.ടി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ദേശീയപാത 766ൽ താമരശ്ശേരി ഓടക്കുന്നിൽ ബൈക്കും കെ.എസ്.ആർ.ടി ബസും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു. മാനന്തവാടി എടവക എള്ളുമന്ദം പൂവത്തിങ്കൽ വീട്ടിൽ പി.എം. അനീഷ് (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴേമുക്കാലോടെയായിരുന്നു അപകടം.

എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി നോക്കിവരികയായിരുന്നു അനീഷ്. മണിയൻ (ദാരപ്പൻ) - പുഷ്പ ദമ്പതികളുടെ മകനാണ്. അനിത, അമ്മുകുട്ടി എന്നിവർ സഹോദരങ്ങളാണ്.

Tags:    
News Summary - road accident death in thamarassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.