Posted On
date_range Updated On
date_range കുമ്പള മുട്ടം ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു
കുമ്പള: കാസർകോട് കുമ്പള മുട്ടം ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. കാഞ്ഞങ്ങാട് മന്നിയോട് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നഫീസ (62)യാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
മംഗളൂരുവിൽ ചികിത്സയിലുള്ള മരുമകളുടെ പിതാവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് നഫീസ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഇരു കാറിലുമുണ്ടായിരുന്നവർക്ക് പരിക്കേറ്റു. ഇവരെ ബന്ദിയോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരേതനായ അബൂബക്കറാണ് നഫീസയുടെ ഭർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.