Posted On
date_range Updated On
date_range കണ്ണൂർ പഴയങ്ങാടിയിൽ കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു
കണ്ണൂർ: കണ്ണൂർ പഴയങ്ങാടി എരിപുരത്ത് കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു. വി.വി. ഭാനുമതി (58) ആണ് മരിച്ചത്. രാവിലെ സൊസൈറ്റിയിൽ പാൽ വിതരണം കഴിഞ്ഞ് മടങ്ങുമ്പോൾ റോഡ് മുറിച്ച് കടക്കവേയായിരുന്നു അപകടം. ഇടിച്ചതിന് പിന്നാലെ കാർ ഭാനുമതിയെ 200 മീറ്ററോളം വലിച്ചിഴച്ചു.
ഭർത്താവ്: വിശ്വനാഥൻ. മക്കൾ: ലേജുലേഖ, ലതിക, ലിജേഷ്. മരുമക്കൾ: സന്തോഷ്കുമാർ (കുഞ്ഞിമംഗലം), സന്തോഷ്കുമാർ (മാതമംഗലം), ഷാമിനി (പയ്യന്നൂർ).
വീട്ടിലെ പൊതുദർശനത്തിന് ശേഷം മാടായിപ്പാറ പൊതുശ്മശാനത്തിൽ വൈകീട്ട് ആറ് മണിക്കാണ് സംസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.