വർക്കല (തിരുവനന്തപുരം): വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചെറുന്നിയൂർ മുല്ലശ്ശേരിയിൽ വാസുദേവൻനായരുടെയും ലീലാഭായിയുടെയും മകൻ വൈശാഖ് (കണ്ണൻ -41) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ആലുവയിൽ വച്ചാണ് അപകടം ഉണ്ടായത്.
വൈശാഖ് സഞ്ചരിച്ച ഇരുചക്ര വാഹനം വാട്ടർ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൈശാഖ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം.
ഭാര്യ:രാഖി. മകൻ :നിരഞ്ജൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.