സ്ക്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പഴഞ്ഞി: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കിഴൂർ കിഴക്കൂട്ട് വീട്ടിൽ വിജീഷ് (28) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വെസ്റ്റ് മങ്ങാട് പുലിക്കോട്ടിൽ പരേതനായ ജോസിൻ്റെ മകൻ എൽദോയെ (മനു - 30) തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെസ്റ്റ് മങ്ങാട് ഭഗവതി ക്ഷേത്രത്തിനു മുന്നിൽ രാത്രി എട്ടോടെയായിരുന്നു അപകടം.

എൽദോ വീട്ടിലേക്ക് വരുന്നതിനിടെ എതിർദിശയിൽ വന്നിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കിഴൂർ മേഖലയിലെ കേബിൾ ടിവി ടെക്നീഷ്യനായിരുന്നു വിജിഷ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.