എളേറ്റിൽ വട്ടോളി കാഞ്ഞിരമുക്കിൽ നിയന്ത്രണംവിട്ട് ഇടിച്ച് തകർന്ന പിക്അപ് വാൻ. ഇൻസെറ്റിൽ മരിച്ച ചന്ദ്രൻ
കൊടുവള്ളി: നിയന്ത്രണംവിട്ട പിക്അപ് വാൻ തെങ്ങിലിടിച്ച് ഒരാള്‍ മരിച്ചു. കിഴക്കോത്ത് പന്നൂര്‍ തേൻകുളങ്ങരകാവില്‍ ചന്ദ്രനാണ് (63) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ എളേറ്റില്‍ കാഞ്ഞിരമുക്കിലായിരുന്നു അപകടം.
വാര്‍ക്കജോലിക്കുള്ള വസ്തുക്കളുമായി പോവുകയായിരുന്ന പിക്അപ് നിയന്ത്രണംവിട്ട് സമീപത്തെ പറമ്പിലെ തെങ്ങില്‍ ഇടിക്കുകയായിരുന്നു. വാനിന്റെ മുൻവശം പൂർണമായും തകർന്നു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാബിനിനുള്ളില്‍ കുടുങ്ങിയ ചന്ദ്രനെ നരിക്കുനിയില്‍നിന്ന് അഗ്നിരക്ഷാസേന എത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പസമയത്തിനകം മരിച്ചു. പിതാവ്: പരേതനായ കണ്ടൻകുട്ടി. മാതാവ്: അരിയായി. ഭാര്യ: സൗമിനി.
മക്കള്‍: രഞ്ജിത്ത്, രത്‌നപ്രഭ, രജിത. മരുമകന്‍: സഞ്ജീവ് കാരപ്പറമ്പ്. സഹോദരങ്ങള്‍: ഭാസ്‌കരന്‍ മലോറം, ബാലന്‍ കൊടശ്ശേരി, മാധവന്‍, രവീന്ദ്രന്‍, സുശീല നരിക്കുനി, രാധ പറമ്പില്‍ബസാര്‍. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയോടെ മൈലാടിപാറക്കല്‍ തറവാട് ശ്മശാനത്തില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.