മുഹമ്മദ് ശമാൽ
Posted On
date_range Updated On
date_range അപാർട്ട്മെന്റിെൻറ 14ാം നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു
മംഗളൂരു:അപാർട്ട്മെന്റിന്റെ 14-ാം നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു. കദ്രി പ്ലാനറ്റ് എസ്.കെ.എസ് റെസിഡൻഷ്യൽ കോംപ്ലക്സിലെ അപാർട്മെന്റിൽ താമസിക്കുന്ന അബ്ദുൽ സലീമിന്റെ മകൻ മുഹമ്മദ് ശമാൽ (21) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. റമദാൻ വ്രതത്തിനായി അത്താഴം കഴിച്ച ശേഷം ശമാൽ ബാൽകണിയിലേക്ക് വന്നിരുന്നതായും ഇതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം എജെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.