വടകര: ഓർക്കാട്ടേരിയിൽ 11 കെ.വി ലൈനിൽനിന്ന് ഷോക്കേറ്റ് വ്യാപാരി മരിച്ചു. കുരിക്കളവിട അഷ്റഫ് (61) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 6.45ഓടെയാണ് സംഭവം. അഷ്റഫിന്റെ സ്ഥാപനത്തിന്റെ മുൻവശത്തെ ഷീറ്റ് വലിച്ചുകെട്ടുന്നതിന്റെ ഭാഗമായി തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളിൽ നിൽക്കുമ്പോഴാണ് അപകടം.കെട്ടിടത്തിന്റെ മുകൾ ഭാഗത്തോട് ചേർന്ന് ഹൈവോൾട്ടേജ് ലൈൻ കടന്നുപോകുന്നുണ്ട്. ഷോക്കേറ്റ അഷ്റഫിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തിൽ വ്യാപാരികൾ ഓർക്കാട്ടേരി ടൗണിൽ ഹർത്താൽ ആചരിച്ചു. അഷ്റഫിന്റെ ഭാര്യ: സുബൈദ. മക്കൾ: സഫീർ, സുബൈർ, സമീറ. മരുമക്കൾ: റയീസ് ചെറുവാട്ട്, ഉമൈമത്ത്, സുലൈഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.