തിരുവമ്പാടി: ബൈക്ക് ടവേരയുമായി കൂട്ടിയിടിച്ച് കക്കാടംപൊയിൽ ക്ഷീരോൽപാദക സംഘം പ്രസിഡന്റ് മരിച്ചു. വട്ടപ്പാറയിൽ ജോൺസനാണ് (55) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ മേരിയെ പരിക്കുകളോടെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടഞ്ചേരി - ഓമശ്ശേരി റൂട്ടിൽ ശാന്തിനഗർ കാപ്പാട്ട് മലയിലാണ് അപകടം. മക്കൾ: നീതു, അൽഫോൻസ, ജോയ്സ്. മരുമക്കൾ: ബിപിൻ (പുതുച്ചേരി), സനൽ ഈങ്ങാപ്പുഴ, സാന്ദ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.