വി. ഫൈസൽ
Posted On
date_range Updated On
date_range രാത്രി ലോഡ്ജിൽ മുറിയെടുത്ത വ്യാപാരി രാവിലെ പുറത്തുവന്നില്ല; വാതിൽ തകർത്തപ്പോൾ കണ്ടത് മരിച്ച നിലയിൽ
ഇരിക്കൂർ: മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ ഫർണിച്ചർ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിക്കൂർ പട്ടാന്നൂർ വായാട്ട് വീട്ടിൽ വി.ഫൈസൽ (39) ആണ് മരിച്ചത്. ആയിപ്പുഴ പ്ലാസ്റ്റോ ഫർണ്ണിച്ചർ കമ്പനിയുടെ വർക്കിങ് പാർട്ട്‌ണറാണ് ഫൈസൽ.
ചൊവ്വാഴ്ച രാത്രിയിലാണ് ഫൈസൽ ലോഡ്ജിൽ മുറിയെടുത്തത്. ബുധനാഴ്ച ഉച്ചയായിട്ടും പുറത്തേക്ക് വരുന്നത് കാണാത്തതിനെ തുടർന്ന് ലോഡ്ജ് അധികൃതർ റൂം തള്ളിത്തുറന്നപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം കാരണമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
പിതാവ് : വി.മായിൻ, മാതാവ് : റസിയ, ഭാര്യ : നൂറുന്നിസ (കൂരാരി), മക്കൾ : മുഹമ്മദ് യാസീൻ, അദ്നാൻ (ഇരുവരും ആയിപ്പുഴ ഐ.എം.ഐ സ്കൂൾ), റദാൻ, സഹോദരങ്ങൾ : നവാസ്, റഷീദ്, സവാദ് (ഇരുവരും സൗദി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.