അണ്ടത്തോട്: കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മന്ദലാംകുന്ന് സ്വദേശിയായ വ്യാപാരി മരിച്ചു. മന്ദലാംകുന്ന് കിണർ പടിഞ്ഞാർ ഭാഗം പരേതനായ അച്ചുവീട്ടിൽ കുഞ്ഞി മുഹമ്മദിന്‍റെ മകൻ അബുബക്കറാണ് (50) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചയായിരുന്നു അപകടം. ദീർഘകാലമായി കോയമ്പത്തൂരിലെ ഉക്കടത്ത് അൽ അമീൻ കോളനിയിൽ വ്യാപാരം നടത്തുകയായിരുന്നു. ഒന്നര മാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്.
മാതാവ്: ഫാത്തിമ. ഭാര്യ: ആരിഫ. മക്കൾ: ആജിഷ, അൻസിൽ, അൻഫാസ്. മരുമകൻ: അജ്മൽ. ഖബറടക്കം ശനിയാഴ്ച മന്ദലാംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.